Latest NewsIndia

പ്രിയങ്കയ്ക്കും രാഹുലിനുമെതിരെയുള്ള പരാമർശം, അമരീന്ദറിന് പ്രായത്തിന്റെ ദേഷ്യം മൂലമുള്ള പ്രശ്നമെന്ന് കോൺഗ്രസ്

ആരെങ്കിലും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്‌ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോണ്‍ഗ്രസ്‌. പ്രായമായവര്‍ കോപംകൊണ്ട്‌ പലതും പറയാറുണ്ടെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ പറഞ്ഞു. അതേസമയം, അമരിന്ദര്‍ കോണ്‍ഗ്രസ്‌ വിടുമെന്ന പ്രചാരണത്തോടു പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായില്ല. ആരെങ്കിലും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതേക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ സുപ്രിയ ഷ്‌റിനാതെ പറഞ്ഞു.

രാഹുലും പ്രിയങ്കയും അനുഭവപരിചയം ഇല്ലാത്തവരും വഴിതെറ്റിക്കപ്പെട്ടവരുമാണെന്ന്‌ അമരിന്ദര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത്‌ സിങ്‌ സിദ്ദുവിനെതിരേ ശക്‌തനായ സ്‌ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സിദ്ദുവിനെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

‘അമരീന്ദര്‍ സിങ്‌ ഞങ്ങളുടെ മുതിര്‍ന്ന നേതാവാണ്‌. പ്രായമായവര്‍ ദേഷ്യംവന്ന്‌ പലതും പറയാറുണ്ട്‌. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രായത്തെയും കോപത്തെയും അനുഭവത്തെയും മാനിക്കുന്നു. തന്റെ വാക്കുകള്‍ അദ്ദേഹം പുനപ്പരിശോധിക്കുമെന്നാണു കരുതുന്നത്‌.’ – സുപ്രിയ ഷ്‌റിനാതെ പറഞ്ഞു.

പി.സി.സി. അധ്യക്ഷന്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിമതപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്‌ചയാണ്‌ അമരിന്ദര്‍ പഞ്ചാബ്‌ മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചത്‌. പുതിയ മുഖ്യമന്ത്രി ചരണ്‍ജീത്‌ സിങ്‌ ചന്നിയെ അഭിനന്ദിച്ചുവെങ്കിലും സിദ്ദുവിനോടു സന്ധിയില്ലെന്നു അമരിന്ദര്‍ തുടക്കത്തിലേ വ്യക്‌തമാക്കിയിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button