ErnakulamKeralaLatest NewsNews

സമ്പൂർണ വാക്‌സിനേഷന്‍ കൈവരിച്ച് കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ വിജയിച്ചതായി മേയര്‍

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊച്ചി നഗരത്തില്‍ മുഴുവന്‍ നഗരവാസികള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഇതിനോടകം നല്‍കി കഴിഞ്ഞതായി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. ഊര്‍ജ്ജിത വാക്‌സിനേഷന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നതിന് നഗരത്തിന് സാധിച്ചത്. നഗരവാസികള്‍ അല്ലാത്ത നിരവധി പേര്‍ക്കും ഇക്കാലയളവില്‍ കൊച്ചി നഗരസഭ വാക്‌സിന്‍ നല്‍കിയതായും മേയര്‍ പറഞ്ഞു.

കൗണ്‍സിലര്‍മാരുടെ കഠിന പ്രയത്‌നമാണ് സമ്പൂർണ വാക്‌സിനേഷന്‍ നഗരം എന്ന പദവി നേടിയെടുക്കാന്‍ കൊച്ചിക്ക് സഹായകമായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച്‌ എല്ലാ ഡിവിഷനുകളിലും വാക്‌സിന്‍ ലഭ്യത ഉറപ്പു വരുത്തുവാന്‍ സാധിച്ചുയെന്നും മേയര്‍ പറഞ്ഞു.

ഓണക്കാലത്തെ കച്ചവടം തടസ്സപ്പെടാതിരിക്കുന്നതിന് പോലിസ് കമ്മീഷണറോടൊപ്പം വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച്‌ കൂട്ടി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും മാസ് വാക്‌സിനേഷന് ഡ്രൈവുകൾ നടത്തുകയും ചെയ്തു. ഓണക്കാലത്തിന് ശേഷം നഗരത്തിലെ ഒരു ഡിവിഷന്‍ പോലും അടച്ചിടാതെ കൊച്ചിയിലെ ജനജീവിതം സാധാരണ നിലയില്‍ തുടരാന്‍ ഇത് സഹായകമായെന്നും മേയര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button