ദുബായ്: ഐപിഎൽ രണ്ടാം പാദത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെതിരെ രണ്ട് റൺസിനായിരുന്നു പഞ്ചാബിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ 185 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറിൽ നാല് റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കാർത്തിക് ത്യാഗിയുടെ അവസാന ഓവറിൽ ഒരു റൺസെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. മത്സരത്തിൽ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ കെ എൽ രാഹുൽ-മായങ്ക് അഗർവാൾ 120 റൺസ് കൂട്ടിച്ചേർത്തു. എന്നിട്ടും പഞ്ചാബിന് ജയിക്കാനായില്ല.
Read Also:- ജലദോഷം വേഗത്തിൽ മാറാൻ!!
ഐപിഎല്ലിലെ മോശം റെക്കോർഡുകളിൽ ഒന്നാണിത്. പഞ്ചാബിന് ഒരു ഐപിഎൽ ടീം ഇത്രയും മികച്ച തുടക്കം ലഭിച്ച് സ്കോർ പിന്തുടർന്നിട്ടും കളി ജയിക്കാതെ പോകുന്നത് മൂന്നാം തവണയാണ്. മൂന്നുതവണയും രാജസ്ഥാനെതിരെ ആയിരുന്നു എന്നുള്ളതാണ് രസകരമായ വസ്തുത. ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ദില്ലി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
Post Your Comments