Latest NewsIndiaInternational

ഒലി സർക്കാർ നിയമിച്ച അംബാസഡർമാരെ നീക്കി നേപ്പാൾ, ഇന്ത്യയും ചൈനയും ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളിൽ ബാധകം

ജപ്പാനിലെ നേപ്പാൾ അംബാസഡർ പ്രധാനമന്ത്രി ഡ്യുബയുടെ ഭാര്യാ മാതാവാണ് എന്നതും ശ്രദ്ധേയമാണ്.

ന്യൂഡൽഹി: ഇന്ത്യ, ചൈന, യുകെ, യുഎസ് തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളുടെ അംബാസഡർമാരെ നേപ്പാൾ സർക്കാർ തൽസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒലി സർക്കാർ നിയമിച്ച ഈ അംബാസഡർമാരോട് ഉടൻ തിരിച്ചുവരാനും സർക്കാർ നിർദ്ദേശം നൽകി . പ്രധാനമന്ത്രി ഷേർ ബഹദൂർ ഡ്യുബയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഒലി സർക്കാർ നിയമിച്ച എല്ലാ അംബാസഡർമാരെയും നീക്കം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സർക്കാർ വക്താവ് ജ്ഞാനേന്ദ്ര ബഹാദൂർ കാർക്കിയാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

ഒലി സർക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലെയും അംബാസഡർമാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലമ്പർ ആചാര്യ, ചൈനീസ് അംബാസഡർ മഹേന്ദ്ര ബഹാദൂർ പാണ്ഡെ, അമേരിക്കയിലെ അംബാസഡർ യുവരാജ് ഖതിവാഡ, ബ്രിട്ടന്റെ അംബാസഡർ ലോക്ദർശൻ റെഗ്മി ഉൾപ്പെടെ 15 ഓളം രാജ്യങ്ങളിലെ അംബാസഡർമാർക്കാണ് ഇതോടെ അവരുടെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടത്. ജപ്പാനിലെ നേപ്പാൾ അംബാസഡർ പ്രധാനമന്ത്രി ഡ്യുബയുടെ ഭാര്യാ മാതാവാണ് എന്നതും ശ്രദ്ധേയമാണ്.

ഇവരെ നിയമിച്ചതും ഒലി സർക്കാരിന്റെ കാലത്താണ്. പുതിയ ഭരണഘടനയിൽ ഇന്ത്യയുടെ ന്യായമായ ആശങ്കകളും നിർദ്ദേശങ്ങളും അവഗണിക്കരുതെന്ന് വിദേശ കാര്യ മന്ത്രി ജയ്ശങ്കർ നേപ്പാൾ സർക്കാരിനെ അറിയിച്ചിരുന്നു. 2015 സെപ്റ്റംബർ 20 ന്, പുതിയ ഭരണഘടനയുടെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ്, നേപ്പാളിന്റെ രാഷ്‌ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യ അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയ്ശങ്കറിനെ കാഠ്മണ്ഡുവിലേക്ക് അയച്ചിരുന്നു.

ഈ സമയത്താണ് ഇന്ത്യയുടെ ആശങ്കകളും നിർദ്ദേശങ്ങളും നേപ്പാൾ സർക്കാരിനെ അറിയിച്ചത്. ഒലി ഭരണകൂടം വന്നതിന് ശേഷം ഇന്ത്യയുമായുള്ള നേപ്പാൾ ബന്ധത്തിന് ചില വിള്ളലുകൾ സംഭവിച്ചു . ചൈനയുമായി രഹസ്യബന്ധമുണ്ടാക്കി ഇന്ത്യയ്‌ക്കെതിരെ തിരിയാനും ഒലി സർക്കാരിന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതും വിവാദത്തിലായിരുന്നു.

ഇതിനെതിരെയും ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പിന്നീടുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേപ്പാളിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുകയും തുടർന്ന് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ഡ്യുബ അധികാരത്തിലെത്തുകയുമായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button