കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് എത്രയും വേഗം സ്കൂളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കുമെന്ന് താലിബാന് വ്യക്തമാക്കി. കാര്യങ്ങള്‍ അന്തിമമാക്കുകയാണെന്നും അത് എത്രയും വേഗം സംഭവിക്കുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.
പുരുഷ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സെക്കന്‍ഡറി സ്കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സബിഹുല്ല മുജാഹിദിന്റെ പ്രതികരണം. അതേസമയം രാജ്യത്തെ വനിതാ അധ്യാപകരുടേയും പെണ്‍കുട്ടികളുടേയും കാര്യത്തില്‍ നിലവിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ താലിബാന് പുതിയ പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ആണ്കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദം നല്‍കുമെന്നും വനിതാ അധ്യാപകരെയോ പ്രായക്കൂടുതലുള്ള പുരുഷന്മാരായ അധ്യാപകരെയോ നിയമിക്കുമെന്നാണ് താലിബാന് നേരത്തെ പറഞ്ഞിരുന്നത്. ഇസ്ലാം മതം അനുശാസിക്കുന്ന വേഷവിധാനങ്ങള്‍ ധരിച്ച് പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദമടക്കമുള്ള ഉന്നത കോഴ്സുകളില്‍ പഠനം പുനരാരംഭിക്കാമെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു.
Post Your Comments