CricketLatest NewsNewsIndiaSports

ഫീൽഡിങ്ങിൽ തന്ത്രം ആവിഷ്കരിച്ച് വീണ്ടും ധോണി മാജിക് : ചെന്നൈ മുംബൈ മത്സരത്തിൽ നിർണ്ണായക വിക്കറ്റ് നേടിയത് ഇങ്ങനെ

ഇഷാൻ കിഷനും സൗരഭ് തിവാരിയും ക്രീസിൽ ഒരുമിച്ചപ്പോൾ, ധോണി തന്റെ പേസ് ബൗളർമാരായ ശാർദുൽ ഠാക്കൂറിനെയും ഡ്വെയ്ൻ ബ്രാവോയെയും പന്തേൽപ്പിച്ചു

എം‌എസ് ധോണി പ്രതിഭയാണെന്നതിൽ ആർക്കും സംശയമില്ല എന്നാൽ 40 വയസ് കഴിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കം കൊണ്ട് ഐപിഎൽ 2021 ലെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈക്കെതിരെ ആധികാരികമായ ജയം നേടിയിരിക്കുന്നു. 3 വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം കളിയിലേക്ക് തിരിച്ചുവരാൻ മുംബൈ ഇന്ത്യൻസ് ശ്രമിക്കുമ്പോൾ സ്കോറിംഗ് നിരക്ക് നിയന്ത്രിക്കുകയും വിക്കറ്റുകൾ നേടുകയും ചെയ്യുക എന്ന കടമ്പയാണ് ധോണിക്ക് മുന്നിൽ ഉണ്ടായിരുന്നത്.

ഇഷാൻ കിഷനും സൗരഭ് തിവാരിയും ക്രീസിൽ ഒരുമിച്ചപ്പോൾ, ധോണി തന്റെ പേസ് ബൗളർമാരായ ശാർദുൽ ഠാക്കൂറിനെയും ഡ്വെയ്ൻ ബ്രാവോയെയും പന്തേൽപ്പിച്ചു. വലിയ ഷോട്ടുകൾക്ക് ഇടനൽകാതെ കൂടുതൽ പരമ്പരാഗത ഫീൽഡ് കിഷനുവേണ്ടി സജ്ജീകരിച്ചു.

ഒൻപതാം ഓവറിന്റെ അവസാനത്തിൽ തന്ത്രപ്രധാനമായ ടൈം ഔട്ടിന് ശേഷം ഡ്വെയ്ൻ ബ്രാവോ ബൗൾ ചെയ്യാനെത്തിയപ്പോൾ, കിഷനെ ആകർഷിക്കാനുള്ള മികച്ച മാർഗ്ഗം ധോണി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു.  ഒരു ഫീൽഡറെ ഷോർട്ട് കവറിൽ കൊണ്ടുവന്നു. ബ്രാവോയുടെ പന്തിൽ കിഷൻ ഓഫ്-സ്റ്റമ്പിന് പുറത്ത് ഒരു മുഴുനീള ഡ്രൈവ് കളിക്കുകയും കിഷന്റെ ഷോട്ട് കവറിൽ സുരേഷ് റെയ്നയുടെ കൈകളിൽ അവസാനിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button