വാഷിംഗ്ടണ്‍ : സാമ്രാജ്യത്വ വികസനത്തിലൂടെ ലോകത്തിന്റെ അധീശത്വം ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിലേയ്ക്ക് ചൈന. ഇതിനിടെ ചൈന അലാസ്കന്‍ തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് അമേരിക്കയോട് ഭീഷണി മുഴക്കുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ചേര്‍ന്നുണ്ടാക്കിയ പുതിയ ഓക്കസ് ത്രിരാഷ്ട്ര സഖ്യത്തില്‍ ചൈനയ്ക്ക് ആശങ്കയുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. നാല് ചൈനീസ് കപ്പലുകള്‍ അലാസ്കന്‍ തീരത്തേയ്ക്ക് പുറപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഒരു മിസൈല്‍ ക്ര്യുയിസര്‍, ഒരു മിസൈല്‍ ഡിസ്ട്രോയര്‍, ഒരു രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉള്ള കപ്പല്‍, ഒരു സാധാരണ കപ്പല്‍ എന്നിവയാണ് അലാസ്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.
Read Also : ലോകസമാധാനത്തിനു ഭീഷണിയായി തീവ്രവാദം: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ആശങ്ക വ്യക്തമാക്കി പ്രധാനമന്ത്രി
അമേരിക്കയുടെ തെക്കന്‍ ചൈനക്കടലുമായി ബന്ധപ്പെട്ട് എടുത്ത നടപടിക്ക് പ്രതികരണമായി ഹവായ് കടലിലേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കും എന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് കപ്പലുകള്‍ അലാസ്ക തീരത്തേയ്ക്ക് യാത്ര തിരിച്ചത്.
അതേസമയം, തര്‍ക്കത്തിലിരിക്കുന്ന സെന്‍കാക്കു ദ്വീപില്‍ പ്രവേശിക്കുവാന്‍ ചൈന ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ജപ്പാന് വ്യക്തമാക്കി. ചൈനയില്‍ ഡിയാഹു എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദ്വീപ് ജപ്പാന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണെന്ന് ജപ്പാന് പ്രതിരോധ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
Post Your Comments