ആലപ്പുഴ: കാമുകിയുടെ വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നിര്‍മ്മാണവും കഞ്ചാവ് കച്ചവടവും നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40)യാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ലിജു ഉമ്മനെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലിജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. കായംകുളത്ത് ശര്‍ക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങര ബോംബേറ്, കായംകുളത്തെ രാഷ്ട്രീയ പ്രവര്‍ത്തകനെ വെട്ടിയ കേസ് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാന്‍സുമാണ് പോലീസ് പിടിച്ചെടുത്തത്. തുടർന്ന് നിമ്മിയെ അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments