ലണ്ടൻ : വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് ബ്രിട്ടൻ. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനം പദ്ധതി അവതരിപ്പിക്കുമെന്ന് കരുതിയിരിക്കവെയാണ് ഉപേക്ഷിക്കുന്നത്.
പദ്ധതി പ്രകാരം ക്ലബ്ബുകളിലേക്കും മറ്റ് തിരക്കേറിയ ഇവന്റുകളിലേക്കും പ്രവേശനം നേടുന്നതിന് ആളുകള്‍ ഇരട്ട വാക്‌സിനേഷന്‍, നെഗറ്റീവ് കോവിഡ് ടെസ്റ്റ് അല്ലെങ്കില്‍ പോസിറ്റീവ് പിസിആര്‍ പരിശോധനയ്ക്ക് ശേഷം തെളിവ് കാണിക്കേണ്ടതുണ്ട്. സ്‌കോട്ട്ലന്‍ഡ് ഒക്ടോബര്‍ 1 മുതല്‍ വാക്‌സിന്‍ പാസ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കുമെന്നു അറിയിച്ചിരുന്നു.
നൈറ്റ്ക്ലബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിനുമുമ്പ് രണ്ടു ഡോസ് കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നതിന് തെളിവ് ആവശ്യമാണ്. വാക്‌സിന്‍ പാസ്‌പോര്‍ട്ട് പ്ലാന്‍ ഹോളിറൂഡ് ഔദ്യോഗികമായി അംഗീകരിച്ച. എസ്എന്‍പിയും ഗ്രീനും അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ ഈ പദ്ധതി പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുടെ അഭാവത്തെക്കുറിച്ച് ചില ബിസിനസുകാർ പരാതിപ്പെട്ടിരുന്നു.
Post Your Comments