COVID 19NattuvarthaLatest NewsKeralaNewsIndia

കൊവിഡ് വാക്‌സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാന‍ത്ത് 12 കോടിയുടെ കൊവിഡ് വാക്‌സിന്‍‍ കെട്ടിക്കിടക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്‌സിനാണ് ഇപ്പോൾ ആർക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നത്

തിരുവനന്തപുരം: കൊവിഡ് വാക്‌സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാന‍ത്ത് 12 കോടിയുടെ കൊവിഡ് വാക്‌സിന്‍‍ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്‌. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ് വാക്‌സിന് വേണ്ടി സ്ലോട്ടുകൾ തിരഞ്ഞു മടുക്കുമ്പോഴാണ് ഇത്തരത്തിലൊരു അനാസ്ഥ. സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരിട്ട് വാങ്ങിയ വാക്‌സിനാണ് ഇപ്പോൾ ആർക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്‌.

Also Read:ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ്

കൊവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും കേരളം ഒന്നാമതാണെന്ന പ്രഖ്യാപനങ്ങളെ പൊളിച്ചെഴുതുകയാണ് ഇത്തരത്തിലുള്ള അനാസ്ഥകളെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആദ്യ ഡോസ് പോലും ലഭിക്കാത്ത ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. കോളേജുകൾ തുറക്കാൻ തീരുമാനിച്ചതോടെ വിദ്യാര്‍ഥികളും കോളജ് അധികൃതരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയും നിലനിൽക്കുന്നുണ്ട്. എന്നിട്ടും സർക്കാർ കാണിക്കുന്ന ഈ അനാസ്ഥയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

12 കോടിയോളം രൂപ ചിലവിട്ട് ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് നിലവിൽ കെട്ടിക്കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button