പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കുളിക്കാമോ? അങ്ങനെ ഒരു ചോദ്യം തന്നെ ആവശ്യമുണ്ടോ എന്നാകും ഇത് കേൾക്കുമ്പോൾ തോന്നുക. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ലൈംഗികബന്ധത്തിന് ശേഷം കുളിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത് മാത്രം അല്ല, സെക്സിനു ശേഷം ചെയ്യാൻ പാടില്ലാത്ത മറ്റ് ചില കാര്യങ്ങളുമുണ്ട്.
സോപ്പ് തേച്ചുള്ള കുളി വേണ്ട
സോപ്പ് തേച്ചു കുളിച്ചാൽ ശരീരത്തെ അഴുക്കും പൊടിയും മാറി ശരീരം ശുദ്ധമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷം സോപ്പ് തേച്ചുള്ള കുളി വേണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്.ലൈംഗികബന്ധത്തിന് ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.
Read Also : അതുല്യ പ്രതിഭ, മികച്ച മാതൃക: മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി
ചൂടു വെള്ളത്തിലെ കുളി വേണ്ട
സെക്സിന് ശേഷം ചൂടു വെള്ളത്തിൽ കുളിക്കാൻ പാടില്ലെന്നും ഡോക്ടർമാർ പറയുന്നുണ്ട്. ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും. ലൈംഗികബന്ധത്തിന് ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതം.
അതുപോലെ തന്നെ സെക്സിന് ശേഷം ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയാണിത്.
Post Your Comments