ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ളവയാണ് നട്ട്‌സ് ആണ് പിസ്ത. കാത്സ്യം, അയേൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്..
പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അത് കൂടാതെ, പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുമെന്ന് വിദഗ്ധർ പറയുന്നു.
പിസ്തയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമുക്കറിയാം, വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി ഉറപ്പിക്കേണ്ടത് സുഗമമായ ദഹനമാണ്. ഇതിന് ഫൈബര്‍ നല്ലരീതിയില്‍ സഹായിക്കുന്നു. അതുപോലെ തന്നെ, പിസ്ത എളുപ്പത്തില്‍ വിശപ്പിനെ ശമിപ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തെ ഇത് ഒഴിവാക്കുന്നു.
പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് പിസ്ത. പ്രോട്ടീനും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഘടകം തന്നെ. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കും. ഗർഭിണികൾ ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments