Latest NewsUAEGulf

യുഎഇയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ സൗജന്യമായി പിസിആര്‍ ടെസ്റ്റ്

അബുദാബി : എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ സൗജന്യമായി പിസിആര്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. യുഎഇ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിനായി രാജ്യം മുഴുവനും സ്വകാര്യ-സര്‍ക്കാര്‍ ക്ലിനിക്കുകള്‍ സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ സലൈവ പരിശോധനയാണ് നടത്തുക.
സെപ്റ്റംബര്‍ ഒന്ന് മുതലാണ് യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

Read Also : ലോക്ക് ചെയ്ത കാറില്‍ അകപ്പെട്ട 39 കുട്ടികളെ രക്ഷപ്പെടുത്തി ദുബായ് പൊലീസ് : മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

അതേസമയം,യുഎഇയില്‍ 993 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1501 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. 717,374 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,03,603 പേര്‍ രോഗമുക്തി നേടി. 2039 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button