വാഷിംഗ്ടൺ : കാലിഫോർണിയയിലെ ഒരു വിദ്യാലയത്തിൽ
വാക്സിനെടുക്കാത്ത ടീച്ചറിൽ നിന്നും കോവിഡിന്റെ ഡെൽറ്റ വകഭേദം പകർന്നത് കുട്ടികളടക്കം 26 പേർക്ക്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
Read Also : ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി അറസ്റ്റിൽ
സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ, വാക്സിനുകൾക്ക് യോഗ്യതയില്ലാത്ത കൊച്ചുകുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂൾ ജീവനക്കാർക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ പ്രാധാന്യം എന്തെന്ന് ഈ കേസ് എടുത്തുകാണിക്കുന്നുവെന്ന് ആരോഗ്യ ഏജൻസി വ്യക്തമാക്കി.
മേയ് 13 മുതൽ 16 വരെ സാമൂഹിക പരിപാടികളിൽ പങ്കെടുത്ത ടീച്ചറിന് മെയ് 19 ന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും മെയ് 21 വരെ കോവിഡ് ടെസ്റ്റ് നടത്തിയില്ല, തുടക്കത്തിൽ ലക്ഷണങ്ങൾ അലർജി മൂലമാണെന്ന് വിശ്വസിച്ചു. മാസ്ക് ധരിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നിട്ടും ടീച്ചർ ക്ലാസിൽ മാസ്ക് വയ്ക്കാതെയാണ് നിന്നിരുന്നതെന്നും പറയുന്നു.
തുടർന്ന് സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയിൽ ക്ലാസ്സിലെ 24 വിദ്യാർത്ഥികളിൽ 12 പേർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗബാധിതരായ 27 പേരിൽ ഇരുപത്തിരണ്ട് പേർക്ക് (81 ശതമാനം), ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് പനിയാണ്, തുടർന്ന് ചുമ, തലവേദന, തൊണ്ടവേദനയും അനുഭക്കപ്പെട്ടു.
Post Your Comments