Latest NewsNewsInternational

നാലു മാസത്തിലേറെ നീണ്ടു നിന്ന രാത്രികാലം അവസാനിച്ചു: അന്റാർട്ടിക്കയിൽ വീണ്ടും സൂര്യൻ ഉദിച്ചു

അന്റാർട്ടിക്ക: അന്റാർട്ടിക്കയിൽ നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലം അവസാനിച്ചു. വീണ്ടും സൂര്യൻ ഉദിച്ചതോടെ അന്റാർട്ടിക്കയിൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങൾ അന്റാർട്ടിക്കയിലുണ്ട്. നവംബറിൽ അന്തരീക്ഷതാപനില വർധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകർ തിരികെയെത്തുകയും ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുകയും ചെയ്യുകയാണ് പതിവ്.

Read Also: ലോകം നിലനില്‍ക്കുവോളം ധീരന്മാരായ 1921 ലെ സമരസഖാക്കള്‍ ജനമനസ്സുകളില്‍ ജീവിക്കുകതന്നെ ചെയ്യും: കെടി ജലീൽ

നാലോ അഞ്ചോ മാസമാണ് അന്റാർട്ടിക്കയിൽ രാത്രികാലം നീണ്ടുനിൽക്കുന്നത്. ആ സമയത്ത് 24 മണിക്കൂറും അന്റാർട്ടിക്കയിൽ ഇരുട്ടായിരിക്കും. ഇക്കാരണത്താൽ ശീതകാലത്ത് ഗവേഷണ കേന്ദ്രങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകർക്ക് അസാധ്യമാണ്. താപനില അസഹനീയമായ വിധത്തിൽ താഴുന്നതിനാൽ അന്റാർട്ടിക്കയിൽ തങ്ങാതെ ഗവേഷകർ മടങ്ങുകയും പിന്നീട് വേനൽക്കാലമാകുന്നതോടെ തിരികെയെത്തുകയുമാണ് ചെയ്യുന്നത്.

വേനൽ, ശിശിരം തുടങ്ങി രണ്ട് കാലങ്ങൾ മാത്രമാണ് അന്റാർട്ടിക്കയിലുണ്ടാവുന്നത്. നാല് മുതൽ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനൽക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തിൽ താപനില എപ്പോളും താണനിലയിൽ തന്നെ തുടരും. ശിശിരത്തിൽ മൈനസ് 34 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി താപനില. അന്റാർട്ടിക്ക ഗവേഷകർക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. അതിനാലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ അന്റാർട്ടിക്കയിലേക്ക് പഠനം നടത്താനെത്തുന്നത്.

Read Also: ‘അതൊരു സീക്രട്ട് ഓപ്പറേഷൻ ആയിരുന്നു, സ്പെഷ്യൽ താങ്ക്സ് ടു ഇന്ത്യാ ഗവണ്മെന്റ്’: അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button