മുംബൈ: ക്രിക്കറ്റിലെ തീപാറുന്ന പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. യുഎഇ വേദിയാകുന്ന ഇത്തവണത്തെ ടി20 ലോകകപ്പിലും ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും. ഒക്ടോബർ 24 നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ഇന്ത്യയെ നേരിടുമ്പോൾ പാകിസ്ഥാന്റെ അവസ്ഥ എന്തായിരിക്കുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ.
‘ടി20 ലോകകപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായിരിക്കുമെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പുകളിൽ പാകിസ്ഥാനുമേൽ ഇന്ത്യയ്ക്ക് 5-0 ത്തിന്റെ മുൻതൂക്കമുണ്ട്. അതിനാൽത്തന്നെ ബാബർ അസമും സംഘവും ഇന്ത്യയോട് വിയർക്കുമെന്ന് ഉറപ്പുണ്ട്’ ഗംഭീർ പറഞ്ഞു.
Read Also:- ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു: എൽസെ പെറി
ഇന്ത്യയ്ക്ക് ആധിപത്യമുണ്ടെങ്കിലും ടി20 ഫോർമാറ്റിൽ ആർക്കും ആരെയും തോൽപ്പിക്കാനാവും. അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകൾക്കും അട്ടിമറി സാധ്യമാണ്. പാകിസ്ഥാനോട് കളിക്കുമ്പോഴും ഇന്ത്യൻ താരങ്ങളുടെ മനസിൽ അതുണ്ടാവും. എങ്കിലും സമ്മർദ്ദം പാകിസ്ഥാനായിരിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Post Your Comments