കൊല്ലം : കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി കരസ്ഥമാക്കി യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം. കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി പി അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.
അതേസമയം പി എച്ച് ഡി കരസ്ഥമാക്കിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ച ചിന്തയ്ക്ക് നേരെ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പൊതുജനത്തിനെ സേവിക്കാതെ ലക്ഷങ്ങൾ പൊതു ഖജനാവിൽ നിന്നും കിട്ടുന്നില്ലേ.. അത് പോരെ phd പഠനത്തിനുള്ള ചിലവിനെന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമന്റ് ആയി വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :
ഇന്ന് പുതുവർഷാരംഭം.
പുതു തുടക്കവും… പുതിയ സന്തോഷവും..
ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം എനിക്ക് പി.എച്ച്.ഡി. അവാർഡ് ചെയ്തു. എന്റെ ഗവേഷണപ്രബന്ധം സമർപ്പിച്ചിരിക്കുന്നത് അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനാണ്.
‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ഹൃദയത്തിൽ പതിപ്പിച്ചുതന്ന എസ്എഫ്ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തി. പപ്പയ്ക്കും മമ്മിയ്ക്കും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി…
https://www.facebook.com/chinthajerome.in/photos/a.2350732528310519/4466882186695532/
Post Your Comments