ന്യൂഡൽഹി : ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചന്ന ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് നീക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചെന്നും ട്വിറ്റര്‍ കോടതിയില്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ ഹൈക്കോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു-ട്വിറ്റര്‍ ഡൽഹി ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരന്‍ കേസിലേക്ക് അനാവശ്യമായി ട്വിറ്ററിനെ വലിച്ചിഴച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
Read Also : ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസും ഫെസ്റ്റിവൽ അലവൻസും: ധനമന്ത്രി
കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 27ലേക്ക് മാറ്റി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തിരിച്ചറിയപ്പെടുന്ന വിവരം വെളിപ്പെടുത്തി എന്നതിനാണ് മകരന്ദ് സുരേഷ് മദ്‌ലേകര്‍ എന്നയാള്‍ പരാതി കൊടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Post Your Comments