കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. യൂട്യൂബർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടികളുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണം എന്ന ചാനൽ അവതാരകന്റെ വിമർശനത്തിന് മറുപടിയായി ഹർത്താലും സമരവും നടത്തി ചോരപ്പുഴ ഒഴുക്കും എന്ന് പറയുന്ന നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണ്ടേ? എന്ന് ഒമർ ലുലു ചോദിക്കുന്നു.
വാഹന അപകടം ഉണ്ടാകാൻ കാരണം വണ്ടി മോഡിഫിക്കേഷൻ ആണെന്ന് പറയുന്നവർ മദ്യം നിരോധിക്കാത്തത് എന്താണെന്ന് ചോദിക്കുകയാണ് ഇപ്പോൾ ഒമർ ലുലു. തന്റെ പോസ്റ്റിനു വന്ന കമന്റുകൾക്ക് മറുപടിയായാണ് ഒമർ ലുലു ഇത് ചോദിച്ചത്.
യൂട്യൂബർമാരുടെ വാഹനം മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കും എന്ന ആരോപണത്തിന്, മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ എന്നും ഒമർ ചോദിക്കുന്നു. കേരളത്തിലെ റോഡരികുകളിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും തുടങ്ങി രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ ഫ്ലെക്സ് ബോർഡുകൾ കാണാമെന്നും അവ ഒന്നും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്നുമായിരുന്നു ഒമർ ലുലു പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റിനു ലഭിച്ച കമന്റുകൾക്കുള്ള മറുപടിയിലാണ് മദ്യ നിരോധനത്തിന്റെ ആവശ്യകത ഒമർ ലുലു പങ്കുവച്ചത്.
താരത്തിന്റെ മറുപടി ഇങ്ങനെ.. ‘ഇന്ത്യ ഒഴിച്ച് ബാക്കിയുള്ള മിക്ക രാജ്യങ്ങളും മോഡിഫിക്കേഷൻ അപ്പ്രൂവ് ചെയ്യ്യുന്നുണ്ടല്ലോ…. അവിടെ എന്താ പ്രശ്നം ഇല്ലേ….. വാഹന അപകടം ഉണ്ടാകാൻ കാരണം വണ്ടി മോഡിഫിക്കേഷൻ ആണെന്ന് പറയുന്നു… ഈ നടക്കുന്ന അപകടെങ്ങാല്ലാം modify ചെയ്തിട്ടാണോ ഉണ്ടാകുന്നത്… എന്റെ അറിവിൽ കൂടുതൽ അപകടം ഉണ്ടാവുന്നത് ഓവർ സ്പീഡും റോഡിന്റെ മോശം അവസ്ഥയും കൊണ്ടാണ് പിന്നെ മദ്യവും ആദ്യം മദ്യം നിരോധിക്കട്ടെ…’
Post Your Comments