COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കടുത്ത വാക്സിൻ‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി : സർക്കാർ പ്രഖ്യാപിച്ച വാക്സിൻ യജ്ഞവും പാതിവഴിയിൽ

തിരുവനന്തപുരം : കടുത്ത വാക്‌സീന്‍ ക്ഷാമം കാരണം സംസ്ഥാനത്ത് പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്‌സീന്‍ പൂര്‍ണമായും തീര്‍ന്നെന്നും സര്‍ക്കാര്‍ അറിയിച്ചു. പതിനൊന്നാം തീയതി വാക്‌സിന്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read Also : ഇന്ത്യൻ ടീമിലെ കളിക്കാർക്ക് അവരുടെ സംസ്ഥാനങ്ങൾ വലിയ പരിഗണന നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുത് : കെ സുരേന്ദ്രൻ  

അതേസമയം, സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം പാതിവഴിയിലായിരിക്കുകയാണ്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷൻ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button