Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

വെറുമൊരു കാട്ടുപഴമല്ല ഞൊട്ടാഞൊടിയൻ: ആരോഗ്യ ഗുണങ്ങൾ നിരവധി

ഞൊട്ടാഞൊടിയൻ എന്ന കാട്ടു പഴമാണ് ഇപ്പോഴത്തെ താരം. വിദേശ രാജ്യങ്ങളിൽ മികച്ച വിലയും ഔഷധമൂല്യവുമുള്ള ഒന്നാണ് ഈ പഴം. കേരളത്തില്‍ പലയിടത്തും പല പേരുകളാണ് ഇതിനുള്ളത്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരുകൾ. ഇംഗ്ലീഷില്‍ ഗോൾഡൻബെറി എന്നാണ് വിളിക്കുന്നത്. പറമ്പിലും വഴിയരികിലും തഴച്ച് വളർന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങൾ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികൾക്കും അറിയില്ല.

ജീവകം എ,സി , ഇരുമ്പ്, പോളിഫിനോൾ, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാൽ സമൃദ്ധമായതിനാൽ ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഏറെ ഉത്തമമാണ്. അതിനാൽ തന്നെ കായികതാരങ്ങൾ ഹെൽത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു.

Read Also  :  കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകി: ആരോഗ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപണം

100 ഗ്രാം ഞൊട്ടാഞൊടിയനിൽ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 80 ശതമാനവും ജലം ആയതുകൊണ്ടു തന്നെ ശരീരഭാരം കൂടുമോ എന്ന ഭയം വേണ്ട. ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ കാലറി കത്തിച്ചു കളയാനും ഇത് സഹായിക്കുന്നു.

‌പ്രമേഹരോഗികൾക്കും പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന്‍ ഈ പഴത്തിനാകും. ഞൊട്ടാഞൊടിയനിൽ ഭക്ഷ്യനാരുകൾ അടങ്ങിയതിനാൽ ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button