KeralaCinemaMollywoodLatest NewsNewsEntertainment

അയിഷ ബീവിയോട് ഒപ്പന പാടാന്‍ പറയാമല്ലോ, എന്തിനാ അവിടെ ഉണ്ണിമായ?: ഹിറ്റ് പാട്ടിനെതിരെ പി സി ജോർജ്

ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്, ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്? എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ: പി സി ജോർജ്

തിരുവനന്തപുരം: നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയകളിൽ. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതൽ രംഗത്തുള്ളയാളാണ് പി സി ജോർജ്. ‘ഈശോ’യ്ക്ക് പിന്നാലെ ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെയും റിപ്പോർട്ടർ ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് വിവാദ പരാമർശം നടത്തി.

ഗ്രിഗറി നായകനായ ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ എന്നു തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പി.സി. ജോര്‍ജ് ചാനൽ ചർച്ചയിൽ എതിർത്ത് സംസാരിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോര്‍ജ് പാട്ടിലെ രണ്ടാമത്തെ വരിയില്‍ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതിയതിനെയാണ് പരിഹസിക്കുന്നത്.

Also Read:കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

‘ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. ഇതൊക്കെ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍. അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. ‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം,’ പി.സി. ജോര്‍ജ് പറഞ്ഞു.

‘നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലീം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ആ പേര് അങ്ങ് മാറ്റ് ജയസൂര്യ. എന്നിട്ട് നല്ലൊരു പേരിടാൻ നോക്ക്. ഞാൻ ഒരു വർഗീയതായും പറയുന്നില്ല. ഈശോന്ന് പേരിട്ടാൽ അത് ഞങ്ങളുടെ സഭയെ മോശമാക്കും’, പി സി ജോർജ് പറഞ്ഞു.

അതേസമയം, പി സി ജോർജിന്റെ ഇത്തരം ഡയലോഗുകൾക്ക് എതിരഭിപ്രായവും ഉയരുന്നുണ്ട്. എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങളാണല്ലോ ജോര്‍ജ് സാര്‍ കണ്ടുപിടിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button