Latest NewsNewsIndia

ഉള്ളി വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉള്ളിയുടെ വില വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം ഒഴിവാക്കാന്‍ വന്‍ തോതില്‍ ഉള്ളി കേന്ദ്രം കരുതല്‍ ശേഖരിക്കുന്നതായാണ് വിവരം. 200,000 ടണ്‍ ഉള്ളി ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് നീക്കം. ഉള്ളിയുടെ വില ഉയരുന്നത് രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്.

Read Also : സംസ്ഥാനത്ത് സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സെപ്റ്റംബര്‍ മാസത്തിലാണ് സാധാരണ ഉള്ളിവില വര്‍ധിക്കുന്നത്. ഈ മാസത്തിലാണ് ഉള്ളികൃഷി ആരംഭിക്കുന്നത്. പിന്നീട് മൂന്ന് മാസത്തിന് ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാകുമ്പോള്‍ മാത്രമേ വില കുറയുകയൂള്ളു. ഈ സമയം ഉള്ളിവില വര്‍ധിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button