COVID 19KeralaLatest NewsNews

കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും : സംഭവം കേരളത്തിൽ

നീലേശ്വരം : കോവിഡ് പരിശോധന ക്യാമ്പിൽ വ്യത്യസ്​തമായ പരിപാടികളുമായി നീലേശ്വരം മര്‍ച്ചന്‍റ്​സ് യൂത്ത് വിങ്. പരിശോധന ക്യാമ്പിൽ പങ്കെടുക്കുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് അഞ്ചുപേര്‍ക്ക്​ 1000 രൂപയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബിരിയാണിയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബര്‍ഗര്‍ എന്നിവയുമാണ് നല്‍കുന്നത്.

ടി.പി.ആര്‍ തിരിച്ചുള്ള കാറ്റഗറിയില്‍ അഞ്ച് ആഴ്​ചയായി ഡി കാറ്റഗറിയില്‍ തുടരുന്ന നീലേശ്വരത്തെ അതില്‍നിന്നും മാറ്റം വരുത്താന്‍ സംയുക്ത മെഗാ കോവിഡ് പരിശോധന ക്യാമ്പ് നടത്തുകയാണ്. ആഗസ്​റ്റ്​ രണ്ടിന് നീലേശ്വരം വ്യാപാരഭവനില്‍ 10 മണിമുതല്‍ രണ്ടുമണിവരെയാണ് മെഗാ പരിശോധന ക്യാമ്പ്.

നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. വാക്​സിന്‍ ഒന്ന്​, രണ്ട്​ ഡോസ് എടുത്തവര്‍ക്കും നേരത്തെ കോവിഡ് ടെസ്​റ്റ്​ ചെയ്​തവര്‍ക്കും പരിശോധന ക്യാമ്പിൽ പങ്കെടുക്കാമെന്ന് മര്‍ച്ചന്‍റ്​സ് യൂത്ത് വിങ് പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button