KeralaLatest NewsNews

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവ്‌

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവിട്ട് സബ്‌കോടതി. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ വൈകിയതിനെ തുടർന്നാണ് നടപടി.

Read Also : കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്ന്​ അവസാനിക്കും : പിരിച്ചെടുത്തത് കോടികൾ 

പത്തനംതിട്ടയിലെ ബി-1, ഡി-1 റിങ് റോഡിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരക്കല്‍ പി ടി കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതിലാണ് വീഴ്ചയുണ്ടായത്. 2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് 2012 മാര്‍ച്ചില്‍ കോടതി കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ച്‌ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2018-ല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോണ്‍സണ്‍ ഉത്തരവിട്ടിരിക്കുന്നത്. 1,14,16,092 രൂപയാണ് കുടിശ്ശിക. അഡ്വ. അനില്‍ പി നായര്‍, അഡ്വ. കെ പ്രവീണ്‍ ബാബു എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button