KeralaNattuvarthaLatest NewsNews

മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: വ്യക്തമാക്കി കാന്തപുരം

ആശങ്കകള്‍ ശേഷിക്കുന്നുവെങ്കില്‍ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യ വിതരണം പുനഃക്രമീകരിച്ചതുകൊണ്ട് മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ലഭിച്ച്‌ കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ശേഷിക്കുന്നുവെങ്കില്‍ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും കാന്തപുരം വിശദീകരിച്ചു.

മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നും ഉദ്യോഗ, തൊഴില്‍, സേവന മേഖലകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബോര്‍ഡ്, കോര്‍പ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി, കാന്തപുരം പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ബഹു. മുഖ്യമന്ത്രി ശ്രി. പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സർക്കാർ നൽകി വന്നിരുന്ന സ്‌കോളർഷിപ്പ് ബഹു. കേരള ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടർന്നുണ്ടായ സമുദായത്തിന്റെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്ക് വെച്ചു.

ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളർഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഉദ്യോഗ, തൊഴിൽ, സേവന മേഖലകളിലും സർക്കാർ, അർദ്ധ സർക്കാർ, ബോർഡ്, കോർപ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി.എസ്.സി റൊട്ടേഷൻ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button