തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി. ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നൽകിയിട്ടുള്ളത്. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്ക് പ്രവേശിക്കാനേ അനുമതിയുള്ളൂ എന്നും ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണമെന്നും മാനദണ്ഡത്തിൽ പറയുന്നു.
ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് നാല്പത്തിയെട്ട് മണിക്കൂര്‍ മുമ്പുള്ള ആര് ടി പി സി ആര് പരിശോധന ഫലം,രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്,ഫെഫ്ക എന്നിവയിലേക്ക് മെയില്‍ ആയി അയയ്ക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു.
എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം, ലൊക്കേഷന്‍, താമസസ്ഥലം എന്നിവിടങ്ങളില്‍ നിന്ന് പുറത്തുപോവരുത്, എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം തുടങ്ങി 30 ഇന മാര്‍ഗരേഖകളാണ് സിനിമാ സംഘടനകള്‍ തയ്യാറാക്കിയത്.
Post Your Comments