ലഖ്‌നൗ: രാജസ്ഥാൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യുവാക്കൾക്ക് ജോലി എന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങുകയായിരുന്നു ഇവർ. ഇതോടെ ബിരുദധാരികളായ യുവാക്കൾ പ്രിയങ്ക ഗാന്ധിയെ കാണാനായി ഉത്തർ പ്രദേശിൽ എത്തി. എന്നാൽ ഇവിടെ പ്രിയങ്കയുടെ ഓഫീസിനു മുന്നിൽ വെച്ച് ഈ കമ്പ്യൂട്ടർ ബിരുദധാരികളായ യുവാക്കളെ യുപി കോൺഗ്രസ്സ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. നിരവധി പേര് പരിക്കേറ്റ് ആശുപത്രിയിലാണെന്നാണ് റിപ്പോർട്ടുകൾ .
പോലീസ് പറയുന്നത് ഇങ്ങനെ,
പ്രിയങ്ക ഗാന്ധിയെ കാണാൻ നിരവധി കമ്പ്യൂട്ടർ ബിരുദധാരികൾ രാജസ്ഥാനിൽ നിന്ന് ശനിയാഴ്ച ലഖ്‌നൗവിലെ ഓഫീസിൽ പോയിരുന്നു. വർഷങ്ങളായി ബിരുദധാരികളായ ഈ യുവാക്കൾ തങ്ങൾക്ക് സ്ഥിരമായി ജോലി ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ്ക വാഗ്ദാനങ്ങളിൽ ഒന്നായ സ്ഥിര ജോലി ആവശ്യപ്പെട്ടാണ് ഇവരെത്തിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ കരാർ അടിസ്ഥാനത്തിൽ അവരെ നിയമിക്കാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനമുണ്ടായെങ്കിലും ഇവർ അത് നിരസിച്ചു.
പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് പുറത്ത് അവർ പ്രതിഷേധിച്ചപ്പോൾ, അവരുടെ അനുയായികൾ അവരെ ആക്രമിച്ചതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. തൽഫലമായി, തൊഴിലില്ലാത്ത ബിരുദധാരികളിൽ പലരും പരിക്കേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതേസമയം ഉത്തർ പ്രദേശിലെ യുവാക്കളുടെ ജോലിക്കായി പ്രിയങ്കാ ഗാന്ധി മുതലക്കണ്ണീർ ഒഴുക്കുന്നതിനെതിരെ ഈ യുവാക്കൾ രംഗത്തെത്തി.
കരാർ അടിസ്ഥാനത്തിൽ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്ന രാജസ്ഥാൻ സർക്കാരിനെ പിന്തുണച്ച പ്രിയങ്ക ഉത്തർപ്രദേശ് സർക്കാരിനെ ഇതേ വിഷയത്തിൽ വിമർശിച്ചതെങ്ങനെയെന്ന് പ്രതിഷേധത്തിനിടെ ബിരുദധാരികൾ ചോദിച്ചു. ജൂൺ മാസത്തിൽ ബിരുദധാരികൾ ന്യൂഡൽഹിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് പുറത്ത് വൻ ധർണ നടത്തിയിരുന്നു.
കരാർ ജോലികളിലൂടെ കമ്പ്യൂട്ടർ ബിരുദധാരികളെ റിക്രൂട്ട് ചെയ്യാനുള്ള നിർദേശത്തെച്ചൊല്ലി അശോക് ഗെലോട്ട് സർക്കാരിനെതിരെ ഇവർ ആഞ്ഞടിച്ചു.രാജസ്ഥാനിൽ 3 ലക്ഷത്തിലധികം കമ്പ്യൂട്ടർ ബിരുദധാരികളുണ്ട്. ഇതിൽ 20,000 ത്തോളം ബിരുദധാരികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. സർക്കാർ ജോലികളുടെ അഭാവം കാരണം, പ്രത്യേകിച്ച് ഐടി / കമ്പ്യൂട്ടർ മേഖലയിൽ, അവരിൽ ഭൂരിഭാഗവും തൊഴിലില്ലാത്തവരോ മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരോ ആണ്.
Post Your Comments