ഇടുക്കി: വിവാദ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ മരം മുറിച്ച സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്. കര്‍ഷകര്‍ക്കെതിരെ കേസെടുക്കുമെന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കെതിരെയുള്ള വനംവകുപ്പിന്റെ നീക്കത്തില്‍ റോഷി അഗസ്റ്റിന് എതിര്‍പ്പറിയിച്ചു. എന്നാൽ അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന കർശന നിലപാടിലാണ് വനംവകുപ്പ്.
ഇത്തരത്തിൽ കേസെടുക്കണമെന്ന വനം വകുപ്പ് ഉത്തരവ് പ്രകാരം ഇടുക്കിയില്‍ മാത്രം അഞ്ഞൂറിലധികം കര്‍ഷകരാണ് കേസിൽപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതിയോടെ രാജകീയ മരങ്ങള്‍ മുറിച്ചവരും ഈ പട്ടികയില്‍ ഉൾപ്പെടും. അതേസമയം, വനം കൊള്ളയ്ക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരംമുറിച്ച കര്‍ഷകനെ കേസില്‍ പ്രതിയാക്കുന്നതിനെതിരെ, പ്രതിഷേധം ശക്തമാണ്.
Post Your Comments