പാലക്കാട്: ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഉയര്‍ന്ന നിലയില്‍. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു.
Also Read: പരിശോധനയ്ക്കിടെ ഡോക്ടറുടെ ലൈംഗികാതിക്രമം: പരാതിപ്പെട്ട യുവതിയ്ക്കും മകനും ക്രൂരമര്‍ദനം
മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മലമ്പുഴ ഡാമിന്റെ നിലവിലെ ജലനിരപ്പ് 104.33 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം 103.54 മീറ്ററായിരുന്നു. പോത്തുണ്ടി ഡാമിലെ നിലവിലെ ജലനിരപ്പ് 96.32 മീറ്ററാണ്. കഴിഞ്ഞവര്‍ഷം 95.34 മീറ്റര്‍ ആയിരുന്നു. മംഗലം ഡാമിന്റെ ജലനിരപ്പ് 75.1 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇത് 73.72 മീറ്റര്‍ ആയിരുന്നു.
ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മീങ്കര ഡാമില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. നിലവില്‍ 151.79 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം 152.64 ആയിരുന്നു. ചുള്ളിയാര്‍ ഡാമിലും ജലനിരപ്പ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറവാണ്. 142.39 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 142.76 മീറ്റര്‍ ആയിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാല്‍ വാളയാര്‍ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. 196.7 മീറ്റര്‍ ജലനിരപ്പാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 196.24 മീറ്റര്‍ ആയിരുന്നു.
ഇതിനുപുറമെ, ശിരുവാണി സര്‍ക്കിളിന് കീഴിലുള്ള ശിരുവാണി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 871.11 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 867.69 ആയിരുന്നു. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതലാണ്. നിലവില്‍ ജലനിരപ്പ് 89.68 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം 86.15 മീറ്റര്‍ ആയിരുന്നു. കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ 9.83 മില്ലി മീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ജില്ലയിലെ ആറ് താലൂക്കുകളിലായി ജൂലൈ 11ന് രാവിലെ 8.30 മുതല്‍ ജൂലൈ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്.
Post Your Comments