മ്യൂണിക്: ഷാക്കിരിയുടെ സ്വിറ്റ്സർലന്റിനെ തകർത്ത് സ്പെയിൻ യൂറോ കപ്പിന്റെ സെമിയിൽ കടന്നു. നാടകീയത നിറഞ്ഞ മത്സരത്തിന്റെ അവസാനം നിമിഷം വരെ സ്പെയിനിനെ സമനിലയിൽ പൂട്ടിക്കെട്ടിയ സ്വിറ്റ്സർലന്റ് പെനാൽറ്റിയിൽ പരാജയം സമ്മതിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയുടെ എട്ടാം മിനിറ്റിൽ സ്വിറ്റ്സർലന്റിന്റെ സെൽഫ് ഗോളിൽ സ്പെയിൻ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച
സ്വിറ്റ്സർലന്റ് 68-ാം മിനിറ്റിൽ ഷാക്കിരിയുടെ ഗോളിൽ സമനില നേടി.
എന്നാൽ 77-ാം മിനിറ്റിൽ സ്വിസ്സ് താരം റെമോ ഫ്രോലർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സ്വിസ് ടീം പത്തുപേരായി ചുരുങ്ങി. പത്തു പേരായി ചുരുങ്ങിയെങ്കിലും സ്പെയിനിന്റെ മുന്നിൽ സ്വിസ്സ് പട അധിക സമയത്തും പിടിച്ചു നിന്നു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. പെനാൽറ്റിയിൽ 3-1 എന്ന സ്കോറിന് സ്പെയിൻ ജയം സ്വന്തമാക്കിയാണ് യൂറോ കപ്പിന്റെ സെമിയിലേക്ക് മുന്നേറിയത്.
Read Also:- കോപ അമേരിക്കയിൽ ചിലിയെ തകർത്ത് ബ്രസീൽ സെമിയിൽ
അതേസമയം, യൂറോ കപ്പിലെ ക്ലാസിക് പോരാട്ടത്തിൽ ബെൽജിയത്തെ പരാജയപ്പെടുത്തി ഇറ്റലി സെമിയിൽ ഫൈനലിൽ കടന്നു. നിക്കോളോ ബറേലോ (31), ലോറെൻസോ ഇൻസിനി (44) എന്നിവരായിരുന്നു ഇറ്റലിക്ക് വേണ്ടി ഗോൾ നേടിയത്. 45-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലുക്കാക്കു ബെൽജിയത്തിന് വേണ്ടി ഒരു ഗോൾ നേടി. സെമിയിൽ സ്പെയിനാണ് ഇറ്റലിയുടെ എതിരാളികൾ.
Post Your Comments