ബംഗളൂരു: ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കലാപത്തിന്റെ മുഖ്യ സൂത്രധാരനും എസ്.ഡി.പി.ഐ നേതാവുമായ സയീദ് അബ്ബാസ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ നഗവാര പ്രസിഡന്റാണ് സയീദ് അബ്ബാസ്.
Also Read:മനോരമയുടെ നുണപ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ബി.ജെ.പി
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓഗസ്റ്റ് 11-ാം തീയതി കെജി ഹള്ളിയില്‍ നടന്ന കലാപത്തിന്റെ മുഖ്യ സൂത്രധാരനാണ് സയീദ് അബ്ബാസ് എന്ന് എന്‍.ഐ.എ അറിയിച്ചു. അബ്ബാസും കൂട്ടാളികളും ചേര്‍ന്നാണ് കലാപം ആസൂത്രണം ചെയ്തത്. കെജി ഹള്ളി പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും വാഹനങ്ങള്‍ കത്തിച്ചതിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബംഗളുരൂവിലെ എന്‍.ഐ.എയുടെ പ്രത്യേക കോടതി അബ്ബാസിനെ ആറ് ദിവസത്തേക്ക് അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു.
കോണ്‍ഗ്രസ് എം.എല്‍.എ അഖന്ത ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു സമൂഹ മാദ്ധ്യമങ്ങളില്‍ പ്രവാചകനെ വിമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ബംഗളൂരുവില്‍ കലാപം അഴിച്ചുവിട്ടത്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷനുകളും എം.എല്‍.എയുടെ വീടും ആക്രമിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ പോലീസ് വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ തീവ്രവാദ സാന്നിദ്ധ്യം ഉണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ 138 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
Post Your Comments