കോഫി കഴിച്ചാൽ ക്യാൻസർ വരുമോ എന്ന സംശയം മിക്കവരിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തയിലെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. ഉന്മേഷം നൽകുന്ന ഒരു പാനീയമാണ് കോഫി. കോഫി ക്യാൻസറിന് കാരണമാകില്ലെന്നും കോഫിയിലടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾ ക്യാൻസറിന് കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്.
Read Also: സിറ്റി ഗ്യാസ് പദ്ധതി: വിതരണം നവംബറിൽ ആരംഭിക്കും
എന്നാൽ ചൂടേറിയ കോഫി കഴിച്ചാലാണ് ക്യാൻസർ ഉണ്ടാകുക എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോഫി കരൾ, സ്തനം, ഗർഭാശയ ക്യാൻസറുകൾക്ക് കാരണമാകില്ലെങ്കിലും 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടിൽ ഇത് കുടിക്കാൻ പാടില്ല. ചൂടുകൂടുംതോറും അന്നനാള ക്യാൻസറിന് സാധ്യത ഏറും. ആയിരക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിലാണ് ചൂടോടെ കുടിക്കുന്ന ലഹരി പാനീയങ്ങൾ മനുഷ്യന് ഹാനീകരമാണെന്ന് സംഘടന പറയുന്നത്.
Post Your Comments