ഭില്‍വാര : മൂന്ന് വയസ്സുകാരിയെ പത്തുവയസ്സുകാരന് ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തു..
Read Also : കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക
രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പെണ്‍കുട്ടി പത്ത് വയസ്സുകാരനൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുത്തശ്ശി ബനേഡ പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
പത്ത് വയസ്സുകാരനെതിരെ കേസ് എടുത്തെന്നും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments