ന്യൂഡല്‍ഹി ; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി . ചണ്ഡീഗഡ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഗൗതം ബദൂരി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ ഗര്‍ഭധാരണം തുടരുന്നത് പെണ്‍കുട്ടിയെ കടുത്ത മാനസിക സംഘര്ഷത്തിലാക്കുമെന്ന് കോടതി വ്യക്തമാക്കി.
Read Also : ഇന്ത്യയുടെ മുഖമായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദി, 2024 ലും മോദി പ്രഭാവം
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്നത് ജീവിതകാലം മുഴുവന്‍ പെണ്‍കുട്ടിയെ കടുത്ത വേദനയിലേക്ക് തള്ളിവിടും. മാത്രമല്ല ആ കുട്ടിക്കും സമൂഹത്തില്‍ അവഹേളനം നേരിടേണ്ടി വരും, ഹര്‍ജി പരിഗണിച്ച് കോടതി പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം . ഗര്‍ഭഛിദ്രം നടത്തുന്നതിനോട് മെഡിക്കല്‍ ബോര്‍ഡ് നേരത്തേ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പെണ്‍കുട്ടി 14 ആഴ്ച ഗര്‍ഭിണിയായതിനാല്‍ ഈ സമയത്ത് സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments