ന്യൂഡല്‍ഹി : ഇന്ത്യയെന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖവും ശബ്ദവുമാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പിലും ഇന്ത്യയില്‍ മോദി എഫക്ട് ആയിരിക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മോദി തരംഗം എത്രനാള്‍ ഇന്ത്യയില്‍ നീണ്ടുനില്‍ക്കും എന്നതിനെ കുറിച്ച് ഇവര്‍ക്ക് പറയാനാകുന്നില്ല. രാജ്യത്ത് ഇതിന് മുന്‍പ് രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ക്ക് അളവറ്റ പങ്കുണ്ടായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളെ കൈ അകലത്ത് നിര്‍ത്തുന്ന പ്രകൃതമാണ് മോദി സ്വീകരിച്ചിരുന്നത്. ഇതു തന്നെയാണ് മോദി തരംഗം എത്രനാള്‍ എന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം മാദ്ധ്യമങ്ങള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും നല്‍കാനാകാത്തത്.
കോവിഡ് മഹാമാരിയിലൂടെയാണ് 2020-2021 കടന്നുപോകുന്നത്. കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ സമ്പദ്വ്യവസ്ഥയും തൊഴിലില്ലായ്മയും ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളും എല്ലാം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തരണം ചെയ്യാനുണ്ട്. പക്ഷേ ഇതെല്ലാം വളരെ വേഗത്തില്‍ തരണം ചെയ്ത് അദ്ദേഹം വീണ്ടും 2024 ല്‍ ഇന്ത്യയുടെ മുഖമായി മാറും എന്നും രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും വിദഗ്ദ്ധനായ സോഷ്യല്‍ മീഡിയ നേതാവായിട്ടാണ് മോദി വളര്‍ന്ന് വന്നത്. മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രി എന്ന് പ്രതിപക്ഷമടക്കം വിമര്‍ശിക്കുമ്പോഴും ജനങ്ങളിലേക്കെത്താന്‍ മന് കി ബാത്ത് പോലെ സ്വന്തമായി രൂപകല്പന ചെയ്ത സംവിധാനം മോദി സ്വീകരിച്ചു. അതിനാല്‍ തന്നെ മോദി ഫാക്ടറിന്റെ കാലാവധി മറ്റു നേതാക്കളെ പോലെ മാദ്ധ്യമങ്ങളെ ആശ്രയിച്ചല്ലെന്നത് വ്യക്തവുമാണ്.
അതേസമയം, മോദി ഫാക്ടറിനെ അതിജീവിച്ച് ഇന്ത്യയുടെ ഭരണം പിടിക്കാന്‍ മൂന്നാം മുന്നണിയ്ക്കാകുമോ എന്ന ചര്‍ച്ച വിവിധ കോണുകളില്‍ പുരോഗമിക്കുകയാണ്.
മോദി സര്‍ക്കാരിനെ വരുന്ന 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ കടപുഴക്കി എറിയാനായി മൂന്നാം മുന്നണി പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണണം.
Post Your Comments