KeralaNattuvarthaLatest NewsNews

റെഡ് വോളന്റിയർ വേഷത്തിൽ കുറ്റവാളി,ബന്ധമില്ലെന്ന് നേതാക്കൾ: പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് സോഷ്യൽ മീഡിയ

പുറത്തുവരുന്ന ചിത്രങ്ങളും വാർത്തകളും കുറ്റവാളിക്ക് പാർട്ടിയുമായും നേതാക്കളുമായുമുള്ള ബന്ധം വിളിച്ചോതുന്നവയാണ്

തിരുവനന്തപുരം: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിലും, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും സി.പി.എം പ്രവർത്തകനും, സൈബർ പോരാളിയുമായ അർജുൻ ആയങ്കി പ്രതിചേർക്കപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ. പ്രതികളാക്കപ്പെട്ടവർ പാർട്ടി അംഗങ്ങൾ അല്ലെന്നും, പാർട്ടിയുമായി ബന്ധമില്ലെന്നും സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു. അതേസമയം, പാർട്ടിയുമായി ബന്ധമില്ല എന്ന നേതൃത്വത്തിന്റെ പ്രതികരണത്തിനെതിരെ ട്രോളുകളും കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

റെഡ് വോളന്റിയർ വേഷത്തിലുള്ള അർജുൻ ആയങ്കിയുടെ ചിത്രത്തിന് താഴെ ‘ക്വട്ടേഷൻ ബന്ധമുള്ള ആളുകളെ അകറ്റി നിറുത്തും എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ ഇപ്പോൾ എന്ത് പറയുന്നു എത്ര മാത്രം അകലത്തിലാണ് ക്വട്ടേഷൻ സംഘാംഗത്തെ നിർത്തിയിരിക്കുന്നത് എന്ന് നോക്കൂ’, എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

‘ഇ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല അഞ്ചുകൊല്ലം സ്വർണ കടത്തും ഡോളർ കടത്തും കട്ടുമുടിക്കാനും പ്രബുദ്ധ മലയാളികൾ അധികാരം കൊടുത്തതല്ലേ’ എന്നും മറ്റൊരാൾ ചോദിക്കുന്നു. ‘പാർട്ടിയ്ക്ക് നൽകിയ മഹത്തായ സംഭാവന വിസ്മരിക്കാതെ, എന്തെങ്കിലും വീഴ്ച പറ്റിയോന്ന് ചെറുതായി പരിശോധിച്ചാൽ പോരേ’ എന്നാണ് മറ്റൊരാളുടെ കമന്റ്.

പുറത്തുവരുന്ന ചിത്രങ്ങളും വാർത്തകളും കുറ്റവാളിക്ക് പാർട്ടിയുമായും നേതാക്കളുമായുമുള്ള ബന്ധം വിളിച്ചോതുന്നവയാണ്. ഇതിനെ പ്രതിരോധിക്കാനും, ജനങ്ങൾക്ക് മറുപടി നൽകാനും പാർട്ടിക്കും നേതാക്കൾക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button