ലണ്ടൻ : കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് രാജിവച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തകയെ ചുംബിച്ച ആരോഗ്യമന്ത്രിക്കെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.
Read Also : ശക്തമായ മഴ : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തന്റെ ഓഫീസിന്റെ പ്രകടനമികവ് നിരീക്ഷിക്കാനായി റിക്രൂട്ട് ചെയ്ത ജീവനക്കാരിയെ ഹാൻകോക്ക് ആലിംഗനം ചെയ്യുന്ന ചിത്രം ‘സൺ’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഓഫീസിൽ വെച്ച് നടന്ന സംഭവത്തിന്റെ ചിത്രമാണ് പുറത്തുവിട്ടത്.
കൊറോണ മഹാമാരിയിൽ ജീവിതം ഹോമിച്ചവരോട് ഏറെ കടപ്പെട്ടിരിക്കുന്നവരാണ് നമ്മളെന്ന് ഹാൻകോക്ക് രാജിക്കത്തിൽ പറയുന്നു. ആ മാർഗനിർദ്ദേശങ്ങൾ താൻ തന്നെ ലംഘിക്കുമ്പോൾ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments