Latest NewsNewsIndia

ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വമായിരിക്കണം അയോദ്ധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത്: പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവർത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

Read Also: ‘എന്തൊരു ബിഡലാണിത്? എം.വി.ജയരാജാ ആരെ പറ്റിക്കാനാണ് ഈ തട്ടിപ്പ്’: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

അയോധ്യയുടെ വികസനത്തിനായി ഉത്തർപ്രദേശ് സർക്കാർ ആവിഷ്‌കരിച്ചിട്ടുളള വികസന പദ്ധതികൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അറിയിച്ചു. റോഡുകൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ വികസനം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവയുടെ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ നടത്താനാണ് യുപി സർക്കാർ ലക്ഷ്യമിടുന്നത്.

അയോധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തിൽ കൊത്തിവെയ്ക്കപ്പെട്ട നഗരമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ആത്മീയവും പ്രൗഢിയേറിയതുമാണ് അയോദ്ധ്യ. ഈ നഗരത്തിന്റെ പൊതുബോധം ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിവാഹാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ കഞ്ചാവ് കേസില്‍ കുടുക്കി: യുവാക്കളുടെ പദ്ധതി പൊളിച്ച് ക്രൈംബ്രാഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button