KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച രജിസ്റ്റർ ചെയ്തത് അയ്യായിരത്തിലധികം കേസുകൾ

നിയന്ത്രണങ്ങൾ ലംഘിച്ച 1207 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5061 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1207 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1516 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10356 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വയറിന്റെ ആരോഗ്യത്തിനും കിഡ്‌നിയിൽ കല്ലുകൾ വരാതിരിക്കാനും ജാതിപത്രി ഉപയോഗിക്കാം

തിരുവനന്തപുരം സിറ്റിയിൽ 383 കേസുകൾ രജിസ്റ്റർ ചെയ്തു. 45 പേരാണ് അറസ്റ്റിലായത്. 42 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 313 കേസുകൾ രജിസ്റ്റർ ചെയ്യുകയും 134 പേർ അറസ്റ്റിലാകുകയും 214 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 960 കേസുകളും കൊല്ലം സിറ്റിയിൽ 2256 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 383, 45, 42
തിരുവനന്തപുരം റൂറൽ – 313, 134, 214
കൊല്ലം സിറ്റി – 2256, 74, 43
കൊല്ലം റൂറൽ – 960, 33, 95
പത്തനംതിട്ട – 70, 55, 100
ആലപ്പുഴ- 48, 15, 103
കോട്ടയം – 222, 274, 101
ഇടുക്കി – 118, 25, 20
എറണാകുളം സിറ്റി – 86, 23, 14

Read Also: ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാം: പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

എറണാകുളം റൂറൽ – 120, 45, 140
തൃശൂർ സിറ്റി – 70, 78, 42
തൃശൂർ റൂറൽ – 24, 29, 180
പാലക്കാട് – 77, 81, 27
മലപ്പുറം – 94, 116, 4
കോഴിക്കോട് സിറ്റി – 35, 35, 13
കോഴിക്കോട് റൂറൽ – 62, 68, 16
വയനാട് – 49, 1, 16
കണ്ണൂർ സിറ്റി – 47, 47, 34
കണ്ണൂർ റൂറൽ – 8, 8, 64
കാസർഗോഡ് – 19, 21, 248

shortlink

Related Articles

Post Your Comments

Related Articles


Back to top button