Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

അറിയാം രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

ദിവസവും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു

മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇന്ധനമെന്നോണം ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില്‍ എഴുപത് ശതമാനവും ജലമാണ് ഉള്ളത്. ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് കണക്ക്. ശരീരത്തിലെ ദഹന പ്രക്രിയയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നതിന് ശുദ്ധജലം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. അവയവങ്ങളുടേയും പേശികളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് ജലം ഒഴിവാക്കാനാവില്ല. ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം അതിരാവിലെ എല്ലാ ദിവസവും കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. വെറും വയറ്റില്‍ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

വയറിനെ ശുദ്ധീകരിക്കുന്നു

ദിവസവും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോൾ അതു പുറത്ത് കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കിൽ വയർ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.

Read Also  :  കേരളത്തിന്റെ  വികസന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു

മൂത്രാശയ പ്രശ്നങ്ങള്‍ ഒഴിവാക്കാം

രാവിലെയുള്ള ജലപാനം മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തും. മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയും. മൂത്രാശയത്തിലും കിഡ്‌നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

ചർമ്മത്തെ സംരക്ഷിക്കുന്നു

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള പ്രത്യേക കഴിവ് ലഭിക്കുന്നു. ഇതുവഴി ചർമ്മത്തെ ആരോഗ്യ പൂർണ്ണമായും തിളക്കമുള്ളതായും നിലനിർത്താൻ സാധിക്കുന്നു. ഇത് മുഖക്കുരുവിനെ കുറയ്ക്കുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read Also  :   ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: യുവതി അറസ്റ്റില്‍

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അതിരാവിലെ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button