KeralaLatest NewsNews

പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍

കൊല്ലം : പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍. മഞ്ഞമൺകാലായിൽ അജിഭവനില്‍ അജി ജോണിന്റെ ഭാര്യ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

Read Also : കര്‍ശന നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും  

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഇന്ന് പോസ്റ്റ്മാര്‍ട്ടം നടക്കും. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു ലിജി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button