ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കുമെതിരെ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് പഠനം. 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2-ഡിജി) ഉപയോഗിക്കുന്നതിലൂടെ വൈറസ് പെരുകുന്നത് തടയാന്‍ സാധിക്കുമെന്നും കോശങ്ങളെ സംരക്ഷിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. കോവിഡ് ചികിത്സയില്‍ 2-ഡിജിയുടെ ഉപയോഗം നിര്‍ണായകമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
Also Read: ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ല: സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിനിക്ക് പുതിയ ഫോൺ നൽകി എറണാകുളം കളക്ടർ
ഡി.ആര്‍.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്ന് വികസിപ്പിച്ച മരുന്നിന് മെയ് 19നാണ് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടുകയും വൈറല്‍ വ്യാപനവും ഊര്‍ജ്ജ ഉത്പ്പാദനവും നിര്‍ത്തുകയും വൈറസ് വളര്‍ച്ച തടയുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളില്‍ ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിനെ സവിശേഷമാക്കുന്നത്.
2-ഡിജി നല്‍കിയ കോവിഡ് രോഗികള്‍ രാജ്യത്ത് നിലവിലുള്ള ചികിത്സാ സംവിധാനത്തില്‍ നേടുന്നതിനേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുമെന്ന് പരീക്ഷണ ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തിയിരുന്നു. മെയ് 17നാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്. രണ്ടാഴ്ച മുന്‍പ് 2-ഡിജിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡി.ആര്‍.ഡി.ഒ പുറത്തിറക്കിയിരുന്നു. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉത്പ്പാദിപ്പിച്ച് രാജ്യത്ത് വലിയ അളവില്‍ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments