തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പെട്ട അയിഷ സുല്‍ത്താനയെ രക്ഷിക്കാമെന്ന ശിവന് കുട്ടിയുടെ വാഗ്ദാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്. അയിഷയ്ക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി.ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് എസ്.സുരേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദ്വീപ് പൊലീസില്‍ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുല്‍ത്താനയോട് ഫോണില്‍ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.
Read Also : എസ്ഡിപിഐ- എന്‍ഡിഎഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് മന്ത്രി ശിവന് കുട്ടി അയിഷയോട് കാണിച്ചത് : വി.വി.രാജേഷ്
കേരള പൊലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവന് കുട്ടി ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൗരന്മാര്ക്ക് നേരെ ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് അയിഷക്കെതിരെ ലക്ഷദ്വീപ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments