തിരുവനന്തപുരം: കേരളം നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്ന്നു.1255 കോടിയുടെ കുറവാണ് ഒരു മാസത്തിനിടെ സംഭവിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ് ജി എസ് ടി 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവാണ് ഇതില്‍ സംഭവിച്ചത്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യത്തിന്റെയും ലോട്ടറിയുടെയും വിൽപ്പന ഇടിവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. ലോക്ക് ഡൗൺ നീളുമ്പോള്‍ ഇവയില്‍ നിന്ന് ഖജനാവിലേക്ക് ഒരു രൂപ പോലും വരുന്നില്ല. പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ഈ തുകയൊന്നടങ്കം നഷ്ടമായി.
118 കോടിയുടെ ലോട്ടറിവഴി വിറ്റുവരവായി കിട്ടേണ്ടതാണ്. ലോട്ടറി വില്‍പ്പനയിലെ സംസ്ഥാന ജി എസ് ടി വിഹിതമായ പതിനാറരക്കോടിയും ഇല്ലാതായി. 16 വരെ ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തില്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ പറയുന്നു. കടമെടുക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗമായി മുന്നിലുളളതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
Post Your Comments