തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ വിജയം കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ലെന്ന് ധനമന്ത്രി ഡോ.കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരണ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ജനാധിപത്യത്തിന്റെ വിജയമാണ്. ഇത്രയും ദയയില്ലാത്ത ആക്രമണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല’- ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ എത്താത്തത് കൊണ്ടല്ല, മറിച്ച് ജനങ്ങള്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുകയായിരുന്നുവെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.
Read Also : മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും: മാതൃകയായി അസം
ആരോപണങ്ങളുടേയും പ്രചാരണങ്ങളുടേയും അടിസ്ഥാനത്തിലല്ല സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. പ്രതിപക്ഷത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടോ, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല തുടര്‍ഭരണം നേടിയെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments