ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നടപടികൾക്ക് നേരെ പ്രതിഷേധം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ സേവ് ലക്ഷദ്വീപ് ക്യാംപയിനും തരംഗമായി. ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി കേരളം നിയമസഭയിൽ പ്രമേയം പാസാക്കി. ഇപ്പോഴിതാ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച് കത്തു നൽകിയിരിക്കുകയാണ് ഇടതു എംപിമാർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിനുമാണ് യാത്രാനുമതി ചോദിച്ചു കേരളത്തില്‍ നിന്നുള്ള എം..പിമാര്‍ കത്ത് നല്‍കിയത്.
read also: ഇസ്രയേലിന് പുതിയ പ്രസിഡന്റ് , ഇനി പുതിയ തീരുമാനം എന്താകും : ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍
ഇടതുപക്ഷ എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments