COVID 19Latest NewsUAENewsGulf

യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1,968 പേര്‍ക്ക്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1954 പേര്‍ രോഗമുക്തി നേടി. ഇതിൽ നാല് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു .

രാജ്യത്ത് പുതിയതായി നടത്തിയ 2,15,689 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ റിപ്പോർട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ആകെ 5,72,804 പേര്‍ക്ക് യുഎഇയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു. ഇവരില്‍ 5,52,479 പേര്‍ രോഗമുക്തരാവുകയും 1684 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 18,641 കൊവിഡ് രോഗികളാണ് യുഎഇയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button