Health & Fitness

നിങ്ങളുടെ പല്ലുകളില്‍ കറയുണ്ടോ? പല്ലുകള്‍ വെട്ടിത്തിളങ്ങണമെങ്കില്‍ ഇങ്ങനെ ചെയ്‌തോളൂ

നമ്മള്‍ നല്ലൊരു ശതമാനം ആളുകളെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് പുഞ്ചിരിയാണ്. വെളുത്ത പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ചിരി ഏവരും ഒന്ന് ശ്രദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പല്ലില്‍ കറയുണ്ടെങ്കില്‍ അത് നമ്മളുടെ ആത്മവിശ്വാസം കുറയ്ക്കും. പല്ലിലെ കറ കളയാന്‍ ചില ഒറ്റമൂലികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ പല്ലിന് മഞ്ഞ നിറമുണ്ടെങ്കില്‍ അതിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.  ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് വായ കഴുകുക. എന്നാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് വായില്‍ ഇറങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. പല്ലിന്റെ ആരോഗ്യത്തിന് ഉപ്പ് ഏറ്റവും മികച്ചതാണ്. ഉപ്പിന്റെ ഉപയോഗം പല്ലിന്റെ വെളുപ്പിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്ന മറ്റൊന്നാണ് തുളസി. സ്‌ട്രോബെറി പല്ല് വെളുപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നുള്ളതും സത്യമാണ്.

മേല്‍പ്പറഞ്ഞ ഒറ്റമൂലികള്‍ക്ക് പുറമെ, ഐസ്ഡ് ടീ കുടിക്കുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും. മിക്ക ഐസ്ഡ് ചായകളിലും ശക്തമായ ബ്ലീച്ചിംഗ് ഗുണങ്ങളുള്ള സ്‌ട്രോബെറിയില്‍ കാണപ്പെടുന്ന ജൈവ സംയുക്തമായ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉമിനീര്‍ ഉത്പ്പാദനവും വര്‍ദ്ധിപ്പിക്കും, ഇത് പല്ലുകള്‍ നശിക്കുന്നതിനെതിരെ പോരാടാനും നിറം മാറുന്നത് തടയാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button