ന്യൂഡൽഹി : ഇന്‍റർനെറ്റിന്‍റേയും സ്മാർട്ട് ഫോണിന്‍റേയും സഹായമില്ലാതെ ഫോൺ കോളിലൂടെ വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്സിനേഷനിൽ നിന്നും ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാനാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.
1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും.കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാൻ പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി തലവൻ ആർ എസ് ശർമ പറഞ്ഞു. കളക്ടർമാർ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർ വരെയുള്ളവർ ഹെൽപ്പ് ലൈൻ നമ്പർ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കണമെന്നും ആർഎസ് ശർമ വ്യക്തമാക്കി.
Read Also : ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് ബ്രെറ്റ് ലീ
കൊവിൻ വെബ്സൈറ്റ് വഴി മാത്രമേ വാക്‌സിൻ ബുക്ക് ചെയ്യാൻ കഴിയൂ എന്നതിനാൽ സാങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ് വാക്സിനേഷനിൽ നിന്ന് പുറത്തുനിൽക്കുന്ന സാഹചര്യമുണ്ട്. ഇതാണ് പുതിയ ഹൈൽപ്പ് ലൈൻ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.
Post Your Comments